Apple Vision Pro ആപ്പും സ്വകാര്യതയും
നിങ്ങൾക്ക് പങ്കിടേണ്ടവ തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രാപ്തമാക്കുമ്പോൾ തന്നെ നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് Apple Vision Pro ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
![]()
- Apple Vision Pro ആപ്പ് App Store പോലുള്ള ആപ്പുകളിൽ ലഭ്യമായ ഉള്ളടക്കത്തിന്റെ പ്രിവ്യൂകളും നിങ്ങളുടെ Apple Vision Pro-യെ കുറിച്ചുള്ള വിവരങ്ങളും കാണിക്കാനും, നിങ്ങൾക്ക് അറിയിപ്പുകൾ അയയ്ക്കാനും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഐഡന്റിഫയറുകൾ ഉപയോഗിക്കുന്നു.
- Apple Vision Pro ആപ്പ് ഉപയോഗിക്കുമ്പോൾ, സ്പേഷ്യൽ ഗാലറി, Apple TV, App Store എന്നിവ ഉൾപ്പെടെ, മറ്റ് ആപ്പുകളിലുള്ള ഉള്ളടക്കവുമായി നിങ്ങൾക്ക് ഇടപഴകാം. നിങ്ങളുടെ ഡാറ്റ അതത് സേവനങ്ങളുടെ സ്വകാര്യതാ അറിയിപ്പുകൾക്ക് വിധേയമായി ശേഖരിക്കപ്പെടും.
- നിങ്ങളുടെ കുറിപ്പടി വിവരങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് സിങ്ക് ചെയ്യുന്നത്.
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾക്ക് പങ്കിടേണ്ടവ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Apple Vision Pro ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു.
Apple Vision Pro ആപ്പ് ഉപയോഗം
Apple Vision Pro ആപ്പ് പുതിയ ഉള്ളടക്കവും നിങ്ങളുടെ Apple Vision Pro ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങളും എല്ലാം ഒറ്റയിടത്ത് ആക്സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ Apple Vision Pro ആപ്പ് ഉപയോഗിക്കുമ്പോൾ, സ്പേഷ്യൽ ഗാലറി, App Store, Apple TV പോലുള്ള Apple ആപ്പുകളിൽ ലഭ്യമായ ഉള്ളടക്കത്തിന്റെ പ്രിവ്യൂകൾ പോലുള്ള ഉള്ളടക്കം ആ ആപ്പിൽ കാണിക്കാൻ നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഒരു ഐഡന്റിഫയർ Apple ഉപയോഗിക്കുന്നു. കൂടാതെ, മറ്റ് Apple ആപ്പുകളിൽ ലഭ്യമായ ഉള്ളടക്കവുമായി നിങ്ങൾ Apple Vision Pro ആപ്പിൽ ഇടപഴകിയാൽ, നിങ്ങൾക്ക് ആ ആപ്പുകൾക്കുള്ളിൽ നിന്ന് ഉള്ളടക്കം കാണാൻ കഴിയുകയും അതത് ആപ്പുകളുടെ സ്വകര്യതാ അറിയിപ്പുകൾക്ക് വിധേയമായി നിങ്ങളുടെ ഡാറ്റ ശേഖരിക്കപ്പെടുകയും ചെയ്യും.
ഡിവൈസിന്റെ സീരിയൽ നമ്പർ അല്ലെങ്കിൽ ഡിവൈസിന് ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിച്ചോ എന്നിവ പോലുള്ള നിങ്ങളുടെ Apple Vision Pro-യെ കുറിച്ചുള്ള വിവരങ്ങൾ കാണിക്കാനായി നിങ്ങളുടെ Apple അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഒരു ഐഡന്റിഫയറും Apple Vision Pro ആപ്പ് ഉപയോഗിക്കുന്നു.
Apple Vision Pro ആപ്പ് നിങ്ങളുടെ ZEISS ഓപ്റ്റിക്കൽ ഇൻസേർട്ടുകൾക്കായുള്ള കുറിപ്പടി വിവരങ്ങൾ ആപ്പിൽ കാണിക്കുന്നു. നിങ്ങളുടെ കുറിപ്പടി വിവരങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് സിങ്ക് ചെയ്യപ്പെടുന്നത്, അത് Apple-ന് ആക്സസ് ചെയ്യാനാകില്ല.
Apple-ന് അയച്ച വിവരങ്ങൾ വിശ്വസനീയമായ മൂന്നാം കക്ഷി സേവന ദാതാക്കളിലൂടെ Apple പ്രോസസ് ചെയ്യുകയും സംഭരിക്കുകയും ചെയ്തേക്കാം.
നിങ്ങളുമായുള്ള ആശയവിനിമയം
നിങ്ങൾക്ക് അറിയിപ്പുകൾ അയയ്ക്കാൻ ഞങ്ങൾ ഒരു ഡിവൈസ് ഐഡന്റിഫയർ ഉപയോഗിക്കുന്നു. നിങ്ങളുടെ iOS ഡിവൈസിൽ അറിയിപ്പ് മുൻഗണനകൾ അപ്ഡേറ്റ് ചെയ്യാൻ ക്രമീകരണം > അറിയിപ്പുകൾ > Apple Vision Pro ആപ്പ് എന്നതിലേക്ക് പോകൂ.
നിലനിർത്തൽ
Apple‑ന്റെ സ്വകാര്യതാ നയത്തിലോ ഞങ്ങളുടെ സേവനങ്ങൾക്ക് പ്രത്യേകമായുള്ള സ്വകാര്യതാ അറിയിപ്പുകളിലോ വിവരിച്ചിരിക്കുന്ന തരത്തിൽ ഉൾപ്പെടെ, വ്യക്തിഗത ഡാറ്റ ശേഖരിച്ചതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാലത്തേക്കോ, അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന കാലത്തേക്കോ മാത്രമേ Apple അത് നിലനിർത്തുകയുള്ളൂ. നിലനിർത്തൽ കാലയളവുകൾ വിലയിരുത്തുമ്പോൾ, ശേഖരിച്ച വ്യക്തിഗത ഡാറ്റ നിലനിർത്തേണ്ടത് ആവശ്യമാണോയെന്ന് ഞങ്ങൾ ആദ്യം ശ്രദ്ധാപൂർവ്വം പരിശോധിക്കും. നിലനിർത്തൽ ആവശ്യമാണെങ്കിൽ, നിയമപ്രകാരം അനുവദനീയമായ ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് വ്യക്തിഗത ഡാറ്റ നിലനിർത്താൻ ശ്രമിക്കും. നിങ്ങളുടെ Apple Vision Pro ആപ്പിന്റെ ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിലോ ഞങ്ങളുടെ ഡാറ്റാ പ്രൊട്ടക്ഷൻ ഓഫീസറെ സമീപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, നിങ്ങൾക്ക് ഞങ്ങളെ www.apple.com/in/legal/privacy/contact എന്നതിൽ ബന്ധപ്പെടാം.
വ്യക്തിഗത ഡാറ്റ പ്രോസസ് ചെയ്യുന്നതിന് ബാധകമായ നിയമപരമായ അടിസ്ഥാനം
Apple-മായുള്ള നിങ്ങളുടെ കരാർ നിർവഹിക്കുന്നതിനായി, സേവനം നൽകുന്നതിന് ആവശ്യമായ രീതിയിലും ഞങ്ങളുടെ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിനും Apple Vision Pro ആപ്പിലെ നിങ്ങളുടെ വ്യക്തിഗത ഡാറ്റ സാധാരണയായി ഞങ്ങൾ പ്രോസസ് ചെയ്യുന്നു. സമ്മതമാണ് ഉചിതമായ നിയമാടിത്തറയെങ്കിൽ, ബാധകമായ പ്രാദേശിക നിയമത്തിന് അനുസൃതമായി ഞങ്ങൾ അത് തേടും.
ബാധകമായ പ്രാദേശിക നിയമം അനുവദിക്കുന്നപക്ഷം, Apple Vision Pro ആപ്പിനെ കുറിച്ചും മറ്റ് Apple ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ഓഫറുകൾ എന്നിവയെ കുറിച്ചുമുള്ള ആശയവിനിമയങ്ങൾ നിങ്ങൾക്ക് അയയ്ക്കാനുള്ള, ഞങ്ങളുടെയോ ഒരു മൂന്നാം കക്ഷിയുടെയോ ന്യായാനുസൃതമായ താൽപ്പര്യങ്ങൾക്ക് ആവശ്യമായ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുന്നു.
എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12