കാലാവസ്ഥയും സ്വകാര്യതയും

നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധമില്ലാത്ത നിങ്ങളുടെ ലൊക്കേഷൻ, പ്രസക്തമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നതിന് Apple-ലേക്ക് അയയ്ക്കും. നിങ്ങൾ പ്രതികൂല കാലാവസ്ഥ അറിയിപ്പുകൾ എനേബിൾ ചെയ്യുകയാണെങ്കിൽ, Apple-ന് ഈ അറിയിപ്പുകളുമായി ബന്ധപ്പെട്ട രാജ്യമോ പ്രദേശമോ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കാനാകും.
 

നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് ‘കാലാവസ്ഥ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


Privacy Icon

  • നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ നിങ്ങൾ കാലാവസ്ഥയെ അനുവദിക്കുകയാണെങ്കിൽ, പ്രസക്തമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നതിന് നിങ്ങളുടെ ലൊക്കേഷൻ Apple-ലേക്ക് അയയ്ക്കും. നിങ്ങളുടെ ലൊക്കേഷൻ നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെടുത്തിയിട്ടില്ല.
  • നിങ്ങൾ ഫോളോ ചെയ്യുന്ന ഒരു ലൊക്കേഷനായി ഒരു പ്രവചനം അഭ്യർഥിക്കുകയാണെങ്കിൽ, ആ ലൊക്കേഷന്റെ പ്രവചനം നൽകുന്നതിന് ആ വിവരങ്ങൾ Apple-ന് അയയ്ക്കും. ഇത് നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെടുത്തിയിട്ടില്ല.
  • നിങ്ങൾ പ്രതികൂല കാലാവസ്ഥ അറിയിപ്പുകൾ എനേബിൾ ചെയ്യുകയാണെങ്കിൽ, Apple‑ന് അത്തരം അറിയിപ്പുകളുമായി ബന്ധപ്പെട്ട പ്രദേശത്തെ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കാനാകും.

നിങ്ങളുടെ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നത് Apple-ലെ എല്ലാവരുടെയും മുൻഗണനയാണ്. നിങ്ങളുടെ അനുഭവം മികച്ചതാക്കുന്നതിന് ആവശ്യമായ ഡാറ്റ മാത്രം ശേഖരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. നിങ്ങൾക്ക് ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിയുമെന്നതിനാൽ, ഞങ്ങൾ ഡാറ്റ ശേഖരിക്കുമ്പോൾ, ഞങ്ങൾ ശേഖരിക്കുന്നത് എന്താണെന്നും എന്താണ് അതിന്റെ ആവശ്യമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. മറ്റേത് Apple ഉൽപന്നങ്ങളെയും സേവനങ്ങളെയും പോലെ തന്നെ, കാലാവസ്ഥയും ഈ തത്വങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

കാലാവസ്ഥാ ആപ്പ് മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, ഒരു ദിവസം നിങ്ങൾ ആദ്യമായി ആപ്പ് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ Apple ശേഖരിക്കുന്നു. ഈ വിവരങ്ങൾ നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ല.

നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ നിങ്ങൾ കാലാവസ്ഥയെ അനുവദിക്കുകയാണെങ്കിൽ, പ്രസക്തമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നതിന് നിങ്ങളുടെ ലൊക്കേഷൻ Apple-ലേക്ക് അയയ്ക്കും. നിങ്ങൾ ഫോളോ ചെയ്യുന്ന ഒരു ലൊക്കേഷനായി ഒരു പ്രവചനം അഭ്യർഥിക്കുകയാണെങ്കിൽ, ആ ലൊക്കേഷന്റെ പ്രവചനം നൽകുന്നതിന് ആ വിവരങ്ങൾ Apple-ന് അയയ്ക്കും. കൂടാതെ, ‘കാലാവസ്ഥ’ നിങ്ങളുടെ വീടും ജോലിസ്ഥല ലൊക്കേഷനുകളും, ലഭ്യമാകുന്നിടത്ത്, ആപ്പിൽ ഈ ലൊക്കേഷനുകൾ ലേബൽ ചെയ്യാനായി ആക്സസ് ചെയ്യും. വീടിന്റെയും ജോലിസ്ഥലത്തിന്റെയും വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കോൺടാക്റ്റ്സ് ആപ്പിലെ ‘എന്റെ കാർഡ്’ ഉപയോഗിക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ ലേബലുകൾ ഓഫാക്കാനും കഴിയും. നിങ്ങളുടെ iOS അല്ലെങ്കിൽ iPadOS ഡിവൈസിൽ, ക്രമീകരണം> ആപ്പുകൾ > കാലാവസ്ഥ എന്നതിലേക്ക് പോകൂ, തുടർന്ന് ‘വീടും ജോലിസ്ഥലവും’ ഓഫാക്കാൻ ടാപ്പ് ചെയ്യൂ. Mac-ൽ, കാലാവസ്ഥ > ക്രമീകരണം > പൊതുവായവ എന്നതിലേക്ക് പോയി വീടും ജോലിസ്ഥലവും ഡീസെലക്റ്റ് ചെയ്യൂ. പ്രവചനങ്ങൾ നൽകാൻ Apple ശേഖരിക്കുന്ന വിവരങ്ങൾ നിങ്ങളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെടുത്തിയിട്ടില്ല.

പ്രതികൂല കാലാവസ്ഥാ അറിയിപ്പുകൾ എനേബിൾ ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ലഭ്യമാകുന്നിടത്ത്, നിങ്ങൾ അത്തരം അറിയിപ്പുകൾ എനേബിൾ ചെയ്ത ഓരോ ലൊക്കേഷനും ‘കാലാവസ്ഥ’ ഒരു പ്രദേശവുമായി ബന്ധപ്പെടുത്തും. ഒരു പ്രദേശം ഒരു രാജ്യമായിരിക്കാം, അല്ലെങ്കിൽ ചില രാജ്യങ്ങൾക്ക് (യു.എസ്., കാനഡ പോലുള്ളവ), ഒരു പ്രദേശം എന്നത് കുറഞ്ഞത് 500,000 നിവാസികളുള്ള ഒരു പ്രദേശമായിരിക്കാം. നിങ്ങൾ അത്തരം അറിയിപ്പുകൾ എനേബിൾ ചെയ്ത പ്രദേശങ്ങളുടെ ലിസ്റ്റ് Apple-ലേക്ക് അയയ്ക്കും, അവ നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും ചെയ്യും. ഈ ഫീച്ചർ എനേബിൾ ചെയ്യുന്നതിനും നിങ്ങളുടെ ഡിവൈസിലേക്ക് അറിയിപ്പുകൾ നൽകുന്നതിനും Apple പ്രദേശങ്ങളുടെ ലിസ്റ്റ് ഉപയോഗിക്കുന്നു. നിങ്ങൾക്ക് പ്രസക്തമായ അറിയിപ്പുകൾ നൽകുന്നതിന് നിങ്ങൾ പ്രതികൂല കാലാവസ്ഥാ അറിയിപ്പുകൾ എനേബിൾ ചെയ്തിട്ടുള്ള നിർദിഷ്ട ലൊക്കേഷനുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ ഡിവൈസിലെ പ്രാദേശിക അറിയിപ്പുകൾ ‘കാലാവസ്ഥ’ ഫിൽട്ടർ ചെയ്യുന്നു.

നിങ്ങൾ യാത്ര ചെയ്യാൻ സാധ്യതയുള്ള ലക്ഷ്യസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥാ അലേർട്ടുകളെ കുറിച്ചുള്ള അറിയിപ്പുകൾ, ലഭ്യമാണെങ്കിൽ, എനേബിൾ ചെയ്യാനും നിങ്ങൾ തിരഞ്ഞെടുത്തേക്കാം. ‘പ്രാധാന്യമേറിയ ലൊക്കേഷനുകളും റൂട്ടുകളും’ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, സമീപ ഭാവിയിൽ നിങ്ങൾ യാത്ര ചെയ്യാനിടയുള്ള സ്ഥലം ഡിവൈസിലെ പ്രോസസിങ് ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസ് പ്രവചിക്കും. കാലാവസ്ഥ ആപ്പിനുള്ള ലൊക്കേഷൻ അനുമതി ‘എപ്പോഴും’ എന്നതിലേക്ക് സജ്ജമാക്കുകയും കാലാവസ്ഥ ആപ്പ് ക്രമീകരണത്തിൽ ‘നിർദേശിക്കപ്പെട്ട ലൊക്കേഷനുകൾ’ക്ക് പ്രതികൂല കാലാവസ്ഥ അറിയിപ്പുകൾ എനേബിൾ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രസക്തമായ പ്രതികൂല കാലാവസ്ഥ അറിയിപ്പുകൾ നൽകാനായി കാലാവസ്ഥ ആ പ്രവചിക്കപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങൾ ആക്സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യും. നിങ്ങളുടെ നിലവിലെ ലൊക്കേഷനുകൾക്കുള്ള പ്രതികൂല കാലാവസ്ഥ അറിയിപ്പുകൾ പോലെത്തന്നെ, നിങ്ങൾ യാത്ര ചെയ്യാൻ സാധ്യതയുള്ള ലക്ഷ്യസ്ഥാനങ്ങളുടെ പ്രദേശവും Apple-ന് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധിപ്പിക്കാനാകും.

നിങ്ങളുടെ iOS, iPadOS ഡിവൈസുകളിൽ കൂടുതൽ > അറിയിപ്പുകൾ എന്നതിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ നിലവിലെ ലൊക്കേഷനും പ്രവചിക്കപ്പെടുന്ന ലൊക്കേഷനുകൾക്കുമുള്ള പ്രതികൂല കാലാവസ്ഥ അറിയിപ്പുകൾ ഉൾപ്പെടെയുള്ള, കാലാവസ്ഥ ആപ്പിനുള്ള അറിയിപ്പുകൾ നിങ്ങൾക്ക് മാനേജ് ചെയ്യാനാകും. Mac-ൽ, കാലാവസ്ഥ > ക്രമീകരണം > അറിയിപ്പുകൾ എന്നതിലേക്ക് പോകൂ.

കൂടാതെ, നിങ്ങൾ വിജറ്റ് സ്മാർട്ട് സ്റ്റാക്കുകൾ ഉപയോഗിക്കുകയും വിജറ്റ് നിർദേശങ്ങൾ എനേബിൾ ചെയ്തിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഹോം സ്ക്രീനിലും ഇന്നത്തെ കാഴ്ചയിലും കാണിക്കാനായി നിങ്ങൾ യാത്ര ചെയ്യാൻ സാധ്യതയുള്ള ലക്ഷ്യസ്ഥാനങ്ങൾക്കായി കാലാവസ്ഥ ആപ്പ് ഒരു കാലാവസ്ഥാ വിജറ്റ് നൽകും. കാലാവസ്ഥ ആപ്പ് ലൊക്കേഷൻ അനുമതി ‘എപ്പോഴും’ എന്നതിലേക്ക് സജ്ജമാക്കുകയും, ലൊക്കേഷൻ സേവനങ്ങൾ ക്രമീകരണങ്ങളിൽ ‘പ്രാധാന്യമേറിയ ലൊക്കേഷനുകളും റൂട്ടുകളും’ എനേബിൾ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇത് സംഭവിക്കാം. വിജറ്റ് നിങ്ങളെ കാണിക്കണമോ എന്നത് ഡിവൈസ് നിർണയിക്കും.

എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.

2025-12-12