Wi-Fi കോളിങ്ങും സ്വകാര്യതയും
നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുകയും നിങ്ങൾ എന്താണ് പങ്കിടുന്നതെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് Wi-Fi കോളിങ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Wi-Fi ഉപയോഗിച്ച് (കൂടാതെ/അല്ലെങ്കിൽ, iPad-ന്റെ Wi-Fi + Cellular മോഡലുകളിൽ Wi-Fi സിഗ്നൽ ദുർബലമോ ലഭ്യമല്ലാതെയോ ആകുമ്പോൾ, മൊബൈൽ ഡാറ്റ ഉപയോഗിച്ച്) നിങ്ങളുടെ iOS അല്ലെങ്കിൽ watchOS ഡിവൈസുകളിലും നിങ്ങളുടെ Mac കമ്പ്യൂട്ടറുകളിലും കോളുകൾ വിളിക്കാനും സ്വീകരിക്കാനും ചില നെറ്റ്‌വർക്ക് ദാതാക്കൾ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ Wi-Fi കോളിങ് പിന്തുണയ്ക്കുന്ന ഒരു ഡിവൈസിൽ നിന്ന് Wi-Fi കോളിങ് എനേബിൾ ചെയ്ത് Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ IP വിലാസത്തെ (ബാധകമെങ്കിൽ, മൊബൈൽ നെറ്റ്‌വർക്കിനെ) അടിസ്ഥാനമാക്കി നിങ്ങൾ നെറ്റ്‌വർക്ക് കണക്‌ഷൻ നേടിയ രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ബില്ലിങ്ങിനും സേവന ലഭ്യതയ്ക്കും വേണ്ടി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന് അയച്ചേക്കാം. നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവുമായി ഈ വിവരങ്ങൾ പങ്കിടാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ iPhone-ലും, ജോഡിയാക്കിയ Apple Watch ഉൾപ്പെടെയുള്ള മറ്റ് ഡിവൈസുകളിലും Wi-Fi കോളിങ് ഓഫാക്കാനായി ക്രമീകരണം > ആപ്പുകൾ > ഫോൺ എന്നതിലേക്ക് പോയി ‘ഈ iPhone-ൽ Wi-Fi കോളിങ്’ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘മറ്റ് ഡിവൈസുകൾക്കായി Wi-Fi കോളിങ് ചേർക്കൂ’ ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യൂ. ‘Wi-Fi കോളിങ്’ എനേബിൾ ചെയ്തിട്ടുള്ള നിങ്ങളുടെ മറ്റ് ഡിവൈസുകളിൽ ‘Wi-Fi കോളിങ്’ ഓഫാക്കാൻ, നിങ്ങളുടെ iPhone-ൽ ക്രമീകരണം > ആപ്പുകൾ > ഫോൺ > ‘മറ്റ് ഡിവൈസുകളിലെ കോളുകൾ’ എന്നതിലേക്ക് പോയി അത് ഓഫാക്കാൻ ‘മറ്റ് ഡിവൈസുകളിൽ കോളുകൾ അനുവദിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഡിവൈസുകളുടെ ലിസ്റ്റിലെ വ്യക്തിഗത ഡിവൈസുകൾ ഓഫാക്കാൻ ടാപ്പ് ചെയ്യൂ.
Wi-Fi അല്ലെങ്കിൽ മൊബൈൽ ഡാറ്റ വഴിയുള്ള ഷോർട്ട് കോഡ് കോളുകൾ (പൊതു സേവനങ്ങളിലേക്ക് ആക്‌സസ് നൽകുന്ന ചുരുക്ക നമ്പറുകളിലേക്കുള്ള കോളുകൾ) നെറ്റ്‌വർക്ക് ദാതാവിന് പൂർത്തിയാക്കാൻ വേണ്ടി, കോൾ കൃത്യമായി റൂട്ട് ചെയ്യാൻ സഹായിക്കുന്നതിനായി, നിങ്ങൾ കോൾ ചെയ്‌ത നഗരം Apple നെറ്റ്‌വർക്ക് ദാതാവിന് നൽകണം. ഷോർട്ട് കോഡ് കോളുകൾ ചെയ്യുമ്പോൾ നിങ്ങൾ വിളിക്കുന്ന നഗരം നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവുമായി പങ്കിടാൻ താൽപ്പര്യമില്ലെങ്കിൽ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിലേക്ക് പോയി ‘Wi-Fi കോളിങ്’ ഓഫാക്കാൻ ടാപ്പ് ചെയ്ത് നിങ്ങളുടെ iOS അല്ലെങ്കിൽ watchOS ഡിവൈസിലെ Wi-Fi കോളിങ്ങിനായുള്ള ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കാവുന്നതാണ്. നിങ്ങളുടെ Mac-ൽ Wi-Fi കോളിങ്ങിനുള്ള ലൊക്കേഷൻ സേവനങ്ങൾ ഓഫ് ചെയ്യാൻ, സിസ്റ്റം ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിലേക്ക് പോയി ‘സിസ്റ്റം സേവനങ്ങൾ’ക്ക് അടുത്തുള്ള ‘വിശദാംശങ്ങൾ’ ക്ലിക്ക് ചെയ്ത്, നിങ്ങൾക്ക് Wi-Fi കോളിങ് ക്ലിക്ക് ചെയ്ത് ഓഫാക്കാം. Wi-Fi കോളിങ്ങിനായി നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കുകയാണെങ്കിൽ, ഒരു Wi-Fi കോളിനായി നിങ്ങൾ ഒരു ഷോർട്ട് കോഡ് നമ്പർ ഡയൽ ചെയ്യുമ്പോൾ, നിങ്ങൾ താമസിക്കുന്ന നഗരം നിർണയിക്കാനോ അത് നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന് അയയ്ക്കാനോ നിങ്ങളുടെ ഡിവൈസിന് കഴിയില്ല. അതിന്റെ ഫലമായി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന് നിങ്ങളുടെ കോൾ ശരിയായി റൂട്ട് ചെയ്യാനോ കണക്റ്റ് ചെയ്യാനോ കഴിയില്ല.
നിങ്ങളുടെ iPhone-ലെ അടിയന്തര കോളുകൾ മൊബൈൽ സേവനം ലഭ്യമാണെങ്കിൽ അതിലൂടെ റൂട്ട് ചെയ്യുന്നു. മൊബൈൽ സേവനം ലഭ്യമല്ലാതിരിക്കുകയും നിങ്ങൾ Wi-Fi കോളിങ് എനേബിൾ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ, Wi-Fi മുഖേന അടിയന്തര കോളുകൾ ചെയ്യാവുന്നതാണ്. അടിയന്തര സഹായം നൽകുന്നതിന് വേണ്ടി, നിങ്ങൾ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിട്ടുണ്ടോ എന്നത് കണക്കിലെടുക്കാതെ തന്നെ, നിങ്ങളുടെ ഡിവൈസിന്റെ ലൊക്കേഷൻ വിവരങ്ങൾ അടിയന്തര കോളുകൾക്കായി ഉപയോഗിച്ചേക്കാം. എന്നിരുന്നാലും, അടിയന്തിര സേവനങ്ങൾ റൂട്ട് ചെയ്യുന്നതിനായി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് നിങ്ങളുടെ ബില്ലിങ് വിലാസമോ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന് നൽകിയ മറ്റ് വിലാസമോ ഉപയോഗിച്ചേക്കാം. നിങ്ങളുടെ iOS ഡിവൈസുകളിലെ ക്രമീകരണത്തിലും Mac-ലെ FaceTime ക്രമീകരണത്തിലും നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനായി നിങ്ങളുടെ വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. നിങ്ങൾ ഈ വിവരങ്ങൾ പുതുക്കി സൂക്ഷിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നാൽ അടിയന്തര സേവനങ്ങൾ നിങ്ങളുടെ ഫിസിക്കൽ ലൊക്കേഷനിലേക്ക് ശരിയായി റൂട്ട് ചെയ്യാൻ കഴിയാതെ വരാം. ലൊക്കേഷന്റെ കൃത്യതയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ, പരമ്പരാഗത മൊബൈൽ അല്ലെങ്കിൽ ലാൻഡ് ലൈൻ സേവനങ്ങൾ ഉപയോഗിച്ച് അടിയന്തര കോളുകൾ ചെയ്യുന്നതാണ് അഭികാമ്യം. അത്തരം കോളുകൾക്ക് Wi-Fi കോളിങ് ഫീച്ചറുകൾ അവസാന ആശ്രയമെന്ന നിലയിൽ മാത്രം ഉപയോഗിക്കൂ.
Wi-Fi കോളിങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന്റെ നിബന്ധനകൾ, സ്വകാര്യതാ നയം, സമ്പ്രദായങ്ങൾ എന്നിവ പരിശോധിക്കൂ. എല്ലാ സമയത്തും, Apple ശേഖരിച്ച വിവരങ്ങൾ Apple-ന്റെ സ്വകാര്യതാ നയമനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്. സ്വകാര്യതാ നയം www.apple.com/in/privacy എന്നതിൽ കണ്ടെത്താം.
2025-12-12